Begin typing your search...

'തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളും'; ദോഡ ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍

തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളും; ദോഡ ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചിരിക്കുകയാണെന്ന് പറഞ്ഞ രാഹുൽ സൈനികരുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. ഒന്നിനുപിന്നാലെ മറ്റൊന്നായി ഭീതിപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിലെ ജീർണ്ണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു- രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. നിരന്തരം ഉണ്ടാകുന്ന സുരക്ഷാ വീഴ്ചയുടെ ഉത്തരവാതിത്വം സർക്കാർ ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഓഫീസറടക്കം നാല് ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ച വൈകീട്ടുണ്ടായ ആദ്യ ഏറ്റുമുട്ടലിനു പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരവാദികളെ സുരക്ഷാസേന പിന്തുടര്‍ന്നു. രാത്രി ഒന്‍പതോടെ വനത്തിനുള്ളില്‍വച്ച് വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ അപ്രതീക്ഷിത വെടിവെപ്പുണ്ടായി. ഉടന്‍തന്നെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

WEB DESK
Next Story
Share it