Begin typing your search...
മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം
കർണാടകയിലെ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നൽകിയത്.
2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നൽകിയെന്ന് ബിജെപി നേതാവ് കേശവ് പ്രസാദാണ് പരാതി നൽകിയത്. ‘40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരെന്ന’ തലക്കെട്ടിലാണ് ബിജെപിക്കെതിരെ മാധ്യമങ്ങളിൽ പരസ്യം നൽകിയത്.
2023 മേയ് 5നാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളിൽ വന്നത്. കേസിൽ പ്രതിചേർത്ത സിദ്ധരാമയ്യയ്ക്കും ഡി.കെ.ശിവകുമാറിനും ജൂൺ 1ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Next Story