Begin typing your search...

ഭാരത് ജോഡോ യാത്രയിൽ ഗോത്ര നൃത്തം ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വെെറൽ

ഭാരത് ജോഡോ യാത്രയിൽ ഗോത്ര നൃത്തം ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വെെറൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോൾ തെലങ്കാനയിലൂടെ കടന്നുപോകുകയാണ്. ധർമ്മപുരിയിൽ നിന്ന് യാത്ര ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുന്നതിനിടെ ഗോത്രനൃത്തം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെ പുറത്തുവിട്ടു. തെലങ്കാനയിലെ ഭദ്രാചലത്തിൽ ആദിവാസികൾക്കൊപ്പം "കൊമ്മു കോയ" എന്ന പുരാതന നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇത്.

നേരത്തെ, 3 ദിവസത്തെ ദീപാവലി ഇടവേളയ്ക്ക് ശേഷം തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ നിന്ന് യാത്ര പുനരാരംഭിച്ചപ്പോൾ രാഹുൽ ഗാന്ധി ധോൽ നൃത്തം ചെയ്തിരുന്നു. മുൻ കോൺഗ്രസ് അധ്യക്ഷൻ ആദിവാസി സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് ഇതാദ്യമായല്ല. 2019ൽ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

സെപ്റ്റംബർ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഒക്ടോബർ 27 ന് 50 ദിവസം പൂർത്തിയാക്കിയിരുന്നു.അന്‍പതാം ദിനം തെലങ്കാനയിലായിരുന്നു ജോഡോ യാത്രയുടെ പര്യടനം. കര്‍ഷകരോടും കര്‍ഷക സംഘടന പ്രതിനിധികളോടും രാഹുല്‍ സംസാരിച്ചു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും അദ്ദേഹം കണ്ടു. സര്‍ക്കാര്‍ ഇനിയും സഹായധനം അനുവദിച്ചിട്ടില്ലെന്ന് പല കുടുംബങ്ങളും പരാതിപ്പെട്ടു.

Elizabeth
Next Story
Share it