Begin typing your search...

പിഎസ്എൽവി സി 55 ന്‍റെ വിക്ഷേപണം വിജയകരം

പിഎസ്എൽവി സി 55 ന്‍റെ വിക്ഷേപണം വിജയകരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിഎസ്എൽവി സി 55 ന്‍റെ വാണിജ്യ വിക്ഷേപണം വിജയകരം. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിജയകരമായി ഇന്ത്യയുടെ പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. സിങ്കപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -02 ആണ് പിഎസ്എല്‍വി സി55 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത്.

ഒപ്പം തന്നെ സിംഗപ്പൂരിന്‍റെ ലൂമിലൈറ്റ് 4 ഉപഗ്രഹവും ഭ്രമണപഥത്തില്‍ എത്തിച്ചു. എസ്ടി എൻജിനീയറിങാണ് 750 കിലോ ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹം നിർമിച്ചത്.ലൂമിലൈറ്റ് 4 ന്‍റെ ഭാരം 16 കിലോഗ്രാം ആണ്. കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ് -02 ഉപയോഗിയ്ക്കുക. ഇതിനൊപ്പം ഇന്ത്യയിലെ വിവിധ സ്റ്റാർട് അപ്പുകൾ നിർമിച്ച അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി 55 ഭ്രമണപഥത്തിൽ പിഎസ്എൽവി സി 55 ല്‍ എത്തിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it