Begin typing your search...
ഫോൺ ചോർത്തൽ കേസ്; സിസോദിയയെ വിചാരണചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി
ഫോൺ ചോർത്തൽ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സിസോദിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സ്‌ക്‌സേന അനുമതി നൽകിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടി തേടിയത്.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ ശേഷം ആം ആദ്മി പാർട്ടി രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) രൂപവത്കരിച്ചുവെന്ന റിപ്പോർട്ടിലാണ് സി.ബി.ഐ അന്വേഷണം. സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നൽകിയിരുന്നത് എന്നാണ് ആരോപണം.
Next Story