Begin typing your search...
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്
അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും.
ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്. യോഗം നടക്കാനിരിക്കെ ഇറ്റലിയില്‍ ഖലിസ്ഥാൻ വാദികള്‍ ഗാന്ധി പ്രതിമ തകർത്ത സംഭവത്തില്‍ ഇറ്റാലിയൻ അധികൃതരുമായി ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേല്‍ പാലസ്തീൻ യുദ്ധം, യുക്രെയിൻ, എ ഐ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടിയിലെത്തുക.
Next Story