Begin typing your search...

'2023ലെ 9 തിരഞ്ഞെടുപ്പിലും ജയിക്കണം; 72,000 ബൂത്തുകളിൽ പാർട്ടി ദുർബലം'

2023ലെ 9 തിരഞ്ഞെടുപ്പിലും ജയിക്കണം; 72,000 ബൂത്തുകളിൽ പാർട്ടി ദുർബലം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ബിജെപി നടത്തുന്ന ദ്വിദിന ദേശീയ എക്സിക്യൂട്ടീവിന്റെ ആദ്യ ദിനം അവസാനിച്ചു. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കാണുന്നതെന്ന് യോഗം വിലയിരുത്തി.

മോദി സർക്കാരിനു കീഴിൽ ഇന്ത്യ പല മേഖലകളിലും കുതിച്ചു കൊണ്ടിരിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. 'ഇംഗ്ലണ്ടിനെപ്പോലും പിന്തള്ളി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊൈബൽ ഫോൺ നിർമാതാക്കളാണ് ഇന്ത്യ. മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്ന 2013–14 ൽ നിന്ന് അവ കയറ്റുമതി ചെയ്യുന്ന തലത്തിലേക്ക് നാം എത്തിയിരിക്കുന്നു.'– രവിശങ്കർ പറഞ്ഞു.

ഈ വർഷം നടക്കാനിരിക്കുന്ന ഒൻപതു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. '2023 ഞങ്ങൾക്ക് പ്രധാനപ്പെട്ട വർഷമാണ്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കണമെന്നാണ് ജെ.പി.നഡ്ഡ യോഗത്തിൽ പറഞ്ഞത്. ബുത്തു തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. രാജ്യത്തുടനീളമുള്ള 100 ലോക്സഭ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാർട്ടി ദുർബലമായിട്ടുള്ളതെന്നാണ് കണ്ടെത്തിയത്. ഇവിടെയാണ് ഞങ്ങൾ എത്തേണ്ടത്. എന്നാൽ 1.3 ലക്ഷം ബൂത്തുകളിലെത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചു'– രവിശങ്കർ പ്രസാദ് പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം തകർന്നടിഞ്ഞെന്ന് ധനമന്ത്രി നിർമല സീതാരാമനും ആരോപിച്ചു. പെഗസസ്, റഫാൽ, സെൻട്രൽ വിസ്ത, സംവരണം, നോട്ടുനിരോധിക്കൽ...ഇവയൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ. എന്നാൽ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും നിർമല പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവൻമാരും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 പാർട്ടി പ്രവർത്തകരും യോഗത്തിലുണ്ടാകും. യോഗത്തിന്റെ ഭാഗമായി ആറു തീമുകളിലായുള്ള മെഗാ എക്സിബിഷൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും അരങ്ങേറി.

Elizabeth
Next Story
Share it