Begin typing your search...

ഗ്രാമീണസേവനത്തിൽനിന്ന് സ്വകാര്യ മെഡിക്കൽവിദ്യാർഥികളെ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി

ഗ്രാമീണസേവനത്തിൽനിന്ന് സ്വകാര്യ മെഡിക്കൽവിദ്യാർഥികളെ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വകാര്യ കോളേജിൽ പഠിക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാളെ പൊതു ഗ്രാമീണസേവനത്തിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്‌ട്രേഷന് വിദ്യാർഥികൾ ഒരുവർഷത്തെ നിർബന്ധിത പൊതു ഗ്രാമീണസേവനം പൂർത്തിയാക്കണമെന്ന കർണാടകസർക്കാർ വിജ്ഞാപനം, ചോദ്യംചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സ്വകാര്യസ്ഥാപനങ്ങൾക്ക് രാഷ്ട്രനിർമാണത്തിന്റെ ബാധ്യതയില്ലേയെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹം, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് ആരാഞ്ഞു.

ഭാഷാപ്രശ്നങ്ങളുണ്ടെന്നും രോഗികളുമായുള്ള ആശയവിനിമയത്തെ ഇതുബാധിക്കുമെന്നും ഹർജിക്കാരൻ അറിയിച്ചെങ്കിലും ധനികനായതിനാലും സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിച്ചതിനാലും ഇളവിന് അർഹതയുണ്ടാകില്ലെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

WEB DESK
Next Story
Share it