Begin typing your search...

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനെ അയോഗ്യരാക്കുന്ന നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനെ അയോഗ്യരാക്കുന്ന നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്രിമിനൽ കേസുകളിലെ ശിക്ഷക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്ന് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013-ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതിയിലെ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെതെന്നും മേൽക്കോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി അയോഗ്യരാക്കാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

കോടതി വിധി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയ നടപടിക്കിടെയാണ് ഹർജി കോടതിയിലെത്തുന്നത്. സാമൂഹിക പ്രവർത്തക അഭാ മുരളീധരനാണ് ഹർജിക്കാരി. അഭിഭാഷകരായ ദീപക് പ്രകാശ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

Ammu
Next Story
Share it