Begin typing your search...

സമാധാനം ഇനിയും അകലെ; മണിപ്പൂരിൽ സംഘർഷം തുടർക്കഥ

സമാധാനം ഇനിയും അകലെ; മണിപ്പൂരിൽ സംഘർഷം തുടർക്കഥ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വംശീയ കലാപം കൊടുമുടിയിൽ എത്തി നിൽക്കുന്ന മണിപ്പൂരിൽ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്. കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമാകും മുൻപാണ് സർക്കാർ നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി പ്രത്യേക ഭൂമി പതിച്ചു കൊടുക്കാനുള്ള ആലോചനകളും സജീവമാണ്. എന്നാൽ സംസ്ഥാനത്തിന്റെ മിക്കപ്രദേശങ്ങളിലും ഇപ്പോഴും സംഘർഷത്തിനായി അയവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസം കുക്കി മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

WEB DESK
Next Story
Share it