Begin typing your search...

യാത്രക്കിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരൻ അറസ്റ്റിൽ

യാത്രക്കിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരൻ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരുനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഭവം. ജനുവരി 24-ന് ഉച്ചയോടെ ഇൻഡിഗോയുടെ 6E-5274 വിമാനത്തിൽവെച്ച് ലാൻഡിങ്ങിനു തൊട്ടുമുൻപാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടൻതന്നെ കാബിൻ ക്രൂ സംഭവമറിയുകയും ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിൻ ക്രൂവിന്റെ പരാതിയിൽ ഇയാൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി വിമാനത്താവള പോലീസ് കേസെടുത്തു.

ദിവസങ്ങൾക്കുമുൻപ് ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നതിന്റെ പേരിൽ ബി.ജെ.പി. എം.പി. തേജസ്വി സൂര്യ വിവാദത്തിൽപ്പെട്ടിരുന്നു.

Ammu
Next Story
Share it