Begin typing your search...

കൊവിഡ് വാക്സിൻ സ്വീകരിച്ച മകളുടെ മരണം; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടികളുമായി മാതാപിതാക്കൾ

കൊവിഡ് വാക്സിൻ സ്വീകരിച്ച മകളുടെ മരണം; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടികളുമായി മാതാപിതാക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്ത മകൾ മരണപ്പെട്ടതിൽ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികളുമായി മാതാപിതാക്കൾ. യുകെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്‌സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്സ്ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് ഇന്ത്യയിൽ എസ് ഐ ഐ ആണ് നിർമിച്ചത്.

മകൾ കാരുണ്യയുടെ മരണത്തിൽ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികൾ ആരംഭിച്ചത്. കൊവിഷീൽഡ് എടുത്തതിന് പിന്നാലെ 2021 ജൂലായിലാണ് യുവതി മരണപ്പെട്ടത്. എന്നാൽ കാരുണ്യയുടെ മരണകാരണം വാക്സിൻ ആണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് സർക്കാർ രൂപീകരിച്ച് ദേശീയ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തിൽ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കൊവിഷീൽഡ് വാക്സിൻ കാരണമാകാമെന്ന് ആസ്ട്രാസെനേക യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

WEB DESK
Next Story
Share it