Begin typing your search...

പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നു, ലോകം പുറന്തിരിഞ്ഞ് നിൽക്കുന്നു; എസ് ജയശങ്കർ

പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നു, ലോകം പുറന്തിരിഞ്ഞ് നിൽക്കുന്നു; എസ് ജയശങ്കർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുമ്പോൾ ലോകം പുറംതിരിഞ്ഞ് നിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിച്ചത് താനൊരു നയതന്ത്രജ്ഞനായി ചിന്തിച്ചതുകൊണ്ടാണ്. അതിലും കനപ്പെട്ട പദങ്ങൾ പാകിസ്ഥാനെ വിശേഷിപ്പിക്കാൻ ഉപയോ​ഗിക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പാർലമെന്റ്, മുംബൈ നഗരം, ഹോട്ടലുകൾ, വിദേശ വിനോദ സഞ്ചാരികൾ എന്നിവയ്ക്കെല്ലാം നേരെ പാകിസ്ഥാൻ ആക്രമണം നടത്തി. റിക്രൂട്ട്‌മെന്റും ധനസഹായവും ഉള്ള നഗരങ്ങളിൽ തീവ്രവാദ ക്യാമ്പുകൾ പകൽ വെളിച്ചത്തിൽ പ്രവർത്തിക്കുന്നുവെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് പാകിസ്ഥാൻ ഭരണകൂടത്തിന് അറിയില്ലെന്നാണോ നിങ്ങൾ പറയുന്നത്. ജയശങ്കർ ചോദിച്ചു.

"ഭീകരവാദം നടക്കുന്നുണ്ട്. ലോകം പലപ്പോഴും പുറംതിരിഞ്ഞുനിൽക്കുകയാണ്. ഇക്കാര്യത്തിൽ ലോകം ആശങ്കപ്പെടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് തങ്ങളുടെ പ്രശ്‌നമല്ലെന്ന് ലോകം പലപ്പോഴും കരുതുന്നു, അതിനു കാരണം ഇത് മറ്റേതെങ്കിലും രാജ്യത്തിനാണ് സംഭവിക്കുന്നത് എന്ന ചിന്തയാണ്. ഭാവിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് ലോകം ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു,

തിങ്കളാഴ്ചയാണ് ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന പരാമർശം അദ്ദേഹം ആവർത്തിച്ചത്. ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷാലെൻബെർഗുമായി സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.

Elizabeth
Next Story
Share it