Begin typing your search...

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താന്റെ പരാമർശങ്ങൾക്ക് മുഖമടച്ച് മറുപടി പറഞ്ഞ് ഇന്ത്യ

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താന്റെ പരാമർശങ്ങൾക്ക് മുഖമടച്ച് മറുപടി പറഞ്ഞ് ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ എന്ന് പറയുന്നത് പോലെയാണ് പാകിസ്താന്റെ കാര്യം, അവസരം കിട്ടുമ്പോഴൊക്കെ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണ് പാകിസ്താന്റെ ഏക ലക്ഷ്യം. സ്വന്തം രാജ്യത്തെ ജനങ്ങൾ പട്ടിണിയും പരിവട്ടവുമായി പൊറുതിമുട്ടുമ്പോഴാണ് പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രസംഗങ്ങൾ.

ഐക്യരാഷ്‌ട്രസഭയിൽ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താന്റെ ആരോപണങ്ങൾക്ക് ഉരുളക്കുപ്പേരി എന്നപോലെ മറുപടി നൽകി ഇന്ത്യ. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്കെതിരെയാണ് പാക് പ്രതിനിധി ഹിന റബ്ബാനി ഖാർ വിമർശനമുന്നയിച്ചത്. ഇതിനാണ് ഇന്ത്യൻ പ്രതിനിധി സീമ പൂജാനി മറുപടി നൽകിയത്.

സ്വന്തം രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ ഗതിയില്ലാത്ത അവസ്ഥയിലും, പാകിസ്താൻ ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ പ്രൊപ്പഗണ്ടകൾ പ്രചരിപ്പിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ മുന്നോട്ട് കൊണ്ടുവരാനാണ് പാകിസ്താൻ നേതാക്കൾ ശ്രമിക്കേണ്ടതെന്നും ഇന്ത്യൻ പ്രതിനിധി സീമ പറഞ്ഞു. പാകിസ്താനിൽ നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെയും ഇന്ത്യ പ്രതികരിച്ചു.

പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹവും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധമായി മതം മാറ്റത്തിന് വിധേയപ്പെടുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. ഇന്ത്യ വ്യക്തമാക്കി.

Elizabeth
Next Story
Share it