Begin typing your search...

'പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം, ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിന്'; നരേന്ദ്ര മോദി

പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം, ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിന്; നരേന്ദ്ര മോദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേദിയാക്കരുത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്. നല്ല ഭരണം ഉണ്ടായാൽ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് പ്രതികരണം.

ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാർലമെൻറിൽ ഗുണപരമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിൻറെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേദിയാക്കരുത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുള്ള നിരാശ പാർലമെൻറിൽ പ്രകടപ്പിക്കരുതെന്നും മോദി പറഞ്ഞു.

WEB DESK
Next Story
Share it