Begin typing your search...

സത്യം ജയിച്ചു, ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയം; സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി

സത്യം ജയിച്ചു, ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയം; സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യമനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ കിരണം വിധിയിലൂടെ സുപ്രീംകോടതി നല്‍കിയെന്ന് എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു.

പാര്‍ട്ടിയും ഡല്‍ഹിയിലെ ജനങ്ങളും സുപ്രീംകോടതിക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ റായ്. മന്ത്രി അതിഷി, നേതാക്കളായ സൗരഭ് ഭരദ്വാജ്, പ്രിയങ്ക കക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സുപ്രീംകോടതി വിധിയിലൂടെ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുക മാത്രമല്ല, സത്യം വിജയിക്കൂകകൂടെ ചെയ്തു. ഇത് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ സുപ്രീംകോടതി സുപ്രധാനപങ്കുവഹിച്ചു, അതിഷി പറഞ്ഞു.

ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിയുടെ നടപടിയില്‍ തങ്ങള്‍ നന്ദിയുള്ളവരാണെന്ന് പ്രിയങ്ക കക്കാര്‍ പറഞ്ഞു. വളരെ അസാധാരണസാഹചര്യത്തിലാണ് ഇടക്കാലജാമ്യം അനുവദിച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

40 ദിവസംകൊണ്ട് ഇടക്കാലജാമ്യം ലഭിക്കുന്നത് അത്ഭുതമാണ്. രാജ്യത്ത് എന്തുതന്നെ നടന്നാലും ഒരുമാറ്റം ആവശ്യമാണെന്ന സൂചന സുപ്രീംകോടതിയിലൂടെ ദൈവം നല്‍കിയിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന് ഹനുമദ് ഭഗവാന്റെ അനുഗ്രഹമുണ്ട്. ഇന്നുതന്നെ അദ്ദേഹം ജയില്‍ മോചിതനാവും. ഇതൊരുസാധാരണസംഭവമാണെന്ന് കരുതുന്നില്ല. വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം ജയിലില്‍നിന്ന് പുറത്തുവരുന്നത്, സൗരഭ് ഭരദ്വാജ് പറഞ്ഞു.

WEB DESK
Next Story
Share it