Begin typing your search...

ഒഡീഷ ട്രെയിൻ അപകടം; അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്ന് റെയിൽവേ മന്ത്രി

ഒഡീഷ ട്രെയിൻ അപകടം; അന്വേഷണത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്ന് റെയിൽവേ മന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.റെയിൽവേ സേഫ്റ്റി കമ്മീഷണറെ വിളിച്ചിട്ടുണ്ടെന്നും അപകടത്തിൻറെ മൂലകാരണം തിരിച്ചറിയാൻ അദ്ദേഹവും അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് ഇപ്പോൾ സർക്കാരിൻറെ മുഴുവൻ ശ്രദ്ധയുമെന്ന് വൈഷ്ണവ് പറഞ്ഞു.''മരിച്ചവരുടെ കുടുംബങ്ങൾക്കും ആത്മാക്കൾക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രാർത്ഥനകൾ. റെയിൽവെ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, സംസ്ഥാന സർക്കാർ എന്നിവയുടെ സംഘങ്ങൾ ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.'' അശ്വിനി വൈഷ്ണവ് പറഞ്ഞു. തൻറെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൻറെ കാരണത്തെക്കുറിച്ച് അന്വേഷണത്തിനു ശേഷമെ പറയാനാകൂ എന്നും വൈഷ്ണവ് പറഞ്ഞു.

രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. 280 പേരുടെ ജീവനാണ് ഇതുവരെ അപകടത്തിൽ പൊലിഞ്ഞത്. 900ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റി ഗുഡ്സ് ട്രെയിനിൽ ഇടിച്ചാണ് അപകടം.തുടർന്ന് കോറമാണ്ടൽ എക്‌സ്പ്രസിൻറെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൗറ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു.ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ - ഹൗറ എക്പ്രസിൻറെ നാല് ബോഗികളും പാളം തെറ്റി.

WEB DESK
Next Story
Share it