Begin typing your search...

എൻപിഎസ് പിൻവലിക്കില്ല ; യുപിഎസ് പൂർണമായും പുതിയ പദ്ധതി , ധനമന്ത്രി നിർമല സീതാരാമൻ

എൻപിഎസ് പിൻവലിക്കില്ല ; യുപിഎസ് പൂർണമായും പുതിയ പദ്ധതി , ധനമന്ത്രി നിർമല സീതാരാമൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പൂർണമായും പുതിയ പെൻഷൻ പദ്ധതി ആണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള പെൻഷൻ പദ്ധതിയായ എൻപിഎസും പഴയ പെൻഷൻ പദ്ധതിയായ ഒപിഎസും പിൻവലിക്കലല്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. പ്രതിപക്ഷം ഇതേക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു

ഇതൊരു പുതിയ പാക്കേജാണ്. യുപിഎസ് എല്ലാ സർക്കാർ ജീവനക്കാരെയും തൃപ്തിപ്പെടുത്താൻ പോന്നതാണെന്നും മികച്ച രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും സർക്കാരിന് പോലും വലിയ ഭാരം ഉണ്ടാകില്ല എന്നും ധനമന്ത്രി പറഞ്ഞു.സർക്കാർ ജീവനക്കാർക്ക് ധാരാളം ആനുകൂല്യങ്ങൾ ഉള്ളതിനാൽ മിക്ക സംസ്ഥാനങ്ങളും യുപിഎസ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. അടുത്ത വർഷം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന യു.പി.എസ് പ്രകാരം 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും

ഏകീകൃത പെൻഷൻ സ്കീമിന് അർഹതയുള്ളത് ആർക്കൊക്കെ?

2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്ന എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻ.പി.എസ് ഉണ്ട്. പുതിയ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിൽ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും.

കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതൽ, പദ്ധതി ഉറപ്പുനൽകുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കിൽ ആയിരിക്കും കണക്കാക്കുക.

WEB DESK
Next Story
Share it