Begin typing your search...

ജെഡിഎസിന്റെ പിന്തുണ വേണ്ട; കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര

ജെഡിഎസിന്റെ പിന്തുണ വേണ്ട; കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര. ഇത് കൂട്ടായ്മയുടെ വിജയമാന്നെും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നും പവൻ ഖേര പറഞ്ഞു.പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.

2018-ൽ 74 സീറ്റുകളിൽ 10,000-ത്തിൽ താഴെ ഭൂരിപക്ഷമായിരുന്നു വിജയിച്ച സ്ഥാനാർഥിക്ക് കിട്ടിയത്. ഇതിൽ കോൺഗ്രസ് 37, ബിജെപി 27, ജെഡിഎസ് 10. ആയിരം വോട്ടിന് താഴെ ഭൂരിപക്ഷം വന്ന 5 സീറ്റുകൾ - മസ്‌കി, പാവ്ഗദ, ഹിരേകേരൂർ, കുണ്ട്‌ഗോൽ, അലന്ദ്. 24 സീറ്റുകൾ 5000-ത്തിന് താഴെ ഭൂരിപക്ഷത്തിൽ ജയിച്ചവർ, ഇതിൽ 18-ഉം കോൺഗ്രസ്. 104 സീറ്റുകൾ ബിജെപിക്ക്. ഇതിൽ 77 പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്. കോൺഗ്രസ് ജയിച്ച 80-ൽ 42- പേർക്കും പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ട്.

WEB DESK
Next Story
Share it