Begin typing your search...

ഒത്തുതീർപ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു; പ്രതീക്ഷയോടെ നിമിഷപ്രിയ

ഒത്തുതീർപ്പ് ശ്രമങ്ങള്‍ പുരോഗമിക്കുന്നു; പ്രതീക്ഷയോടെ നിമിഷപ്രിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശബ്ദസന്ദേശം പുറത്ത്. കോടതി നടപടികളും ഒത്തുതീർപ്പ് ശ്രമങ്ങളും പുരോഗമിക്കുന്നതായി നിമിഷപ്രിയ പറഞ്ഞു. ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നവർക്ക് നന്ദിയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ആക്‌ഷൻ കൗൺസിലിനും നന്ദി അറിയിക്കുന്നുവെന്നും നിമിഷപ്രിയ പറഞ്ഞു.

യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. നടപടി വേഗത്തിലാക്കാൻ യമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയിരുന്നു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്ക് കാരണമായത്.

Elizabeth
Next Story
Share it