Begin typing your search...

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂസ് ക്ലിക് എഡിറ്റർ പ്രബിർ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും വീടുകളിൽ നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റിൽ ന്യൂസ് ക്ലിക്ക് ന്യുസ് പോർട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഒദ്യോഗിക വസതിയിലടക്കം റെയ്ഡ് നടത്തിയിരുന്നു.

ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകായസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിൻറെ ഗ്രാഫിക്‌സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്.

WEB DESK
Next Story
Share it