Begin typing your search...

പ്രജ്വലിനെതിരെ വീണ്ടും ബലാൽസംഗക്കേസ്; ദൃശ്യങ്ങളിലുള്ള ഒരു യുവതി കൂടി പരാതി നൽകി

പ്രജ്വലിനെതിരെ വീണ്ടും ബലാൽസംഗക്കേസ്; ദൃശ്യങ്ങളിലുള്ള ഒരു യുവതി കൂടി പരാതി നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജെഡിഎസ് നേതാവും ഹാസൻ സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുൻപാകെയാണു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ്.

ഇതിനിടെ പുറത്തുവന്ന വീഡിയോയിലുള്ള തന്റെ അമ്മയെ മൂന്ന് ദിവസമായി കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വീഡിയോയിലുള്ള സ്ത്രീയുടെ മകനാണ് പരാതി നൽകിയത്. തുടർന്ന് മൈസൂരുവിലെ കെആർ നഗർ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറ് വർഷത്തോളം രേവണ്ണയുടെ വീട്ടിൽ ജോലിക്ക് നിന്നയാളാണ് അമ്മയെന്ന് മകന്റെ പരാതിയിൽ പറയുന്നു.

ആകെ മൂന്നു കേസുകളാണ് ഇതുവരെ ഈ വിഷയത്തിൽ ഫയൽ ചെയ്തിരിക്കുന്നത്. രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെ ബെംഗളൂരു എസ്‌ഐടി റജിസ്റ്റർ ചെയ്തത്, പ്രജ്വലിനെതിരെ മാത്രമായി എസ്‌ഐടി റജിസ്റ്റർ ചെയ്തത്, രേവണ്ണയ്ക്കും മറ്റുള്ളവർക്കുമെതിരെ മൈസുരുവിൽ റജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയാണവ.

WEB DESK
Next Story
Share it