Begin typing your search...

രാഹുൽ ​ഗാന്ധിക്ക് സുനേരി ബാ​ഗ് റോഡിലെ 5-ാം നമ്പർ ബം​ഗ്ലാവ് അനുവദിക്കും; പ്രതിപക്ഷ നേതാവായതോടെയാണ് പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്

രാഹുൽ ​ഗാന്ധിക്ക് സുനേരി ബാ​ഗ് റോഡിലെ 5-ാം നമ്പർ ബം​ഗ്ലാവ് അനുവദിക്കും; പ്രതിപക്ഷ നേതാവായതോടെയാണ്  പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പുതിയ ബം​ഗ്ലാവ് അനുവദിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് തൻ്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വന്നിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതോടെയാണ് അദ്ദേഹത്തിന് പുതിയ ബം​ഗ്ലാവ് ലഭിക്കുന്നത്.

2014ന് ശേഷം ഇതാദ്യമായാണ് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഹൗസ് കമ്മിറ്റി രാഹുൽ ​ഗാന്ധിക്ക് വാഗ്ദാനം ചെയ്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാബിനറ്റ് മന്ത്രിമാർക്ക് നൽകുന്ന ടൈപ്പ് 8 ബംഗ്ലാവിന് രാഹുലിന് അർഹതയുണ്ട്.

പ്രിയങ്ക ​ഗാന്ധി സുനേരി ബാഗ് റോഡിലെ ബംഗ്ലാവ് സന്ദർശിച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്. അതേസമയം, രാഹുൽ ​ഗാന്ധി പ്രതികരിച്ചിട്ടില്ല. അമ്മ സോണിയാ ഗാന്ധിയുടെ ജൻപഥിലെ വസതിയിലാണ് രാഹുൽ താമസിക്കുന്നത്. 2004ൽ ആദ്യമായി എംപിയായ ഗാന്ധി, കഴിഞ്ഞ വർഷം അയോഗ്യനാക്കപ്പെടുന്നത് വരെ തുഗ്ലക്ക് ലെയ്‌നിലെ 12ാം നമ്പർ ബം​ഗ്ലാവിലാണ് താമസിച്ചിരുന്നത്.

WEB DESK
Next Story
Share it