Begin typing your search...

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്

സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല.

എച്ച്‌യുഐഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിങ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിങ്ങും തമ്മിൽ ഉപയോക്താക്കൾക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ജ്വല്ലറികൾക്ക് 9 മാസം സാവകാശം നൽകിയിരുന്നുവെന്നും പറയുന്നു. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല.

രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണവും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എച്ച്‌യുഐഡി മുദ്ര നിർബന്ധമാക്കുന്നത്. സ്വർണവ്യാപാരം സുതാര്യമാക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് 2012 ൽ തുടങ്ങിയ നടപടികളുടെ തുടർച്ചയാണിത്.

കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താനാകും. അതേസമയം, രാജ്യത്തു തന്നെ ഏറ്റവും വേഗത്തിൽ എച്ച്‌യുഐഡി നടപ്പാക്കുന്ന സംസ്ഥാനമായ കേരളത്തിലെ വ്യാപാരശാലകളിൽ പോലും ഇപ്പോഴുള്ള ആഭരണങ്ങളിൽ പകുതിയും പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ളവയാണ്. ബാക്കി ഒരു മാസത്തിനകം എച്ച്‌യുഐഡി ശ്രേണിയിലാക്കുക പ്രായോഗികമല്ലെന്നു വ്യാപാരികൾ പറയുന്നു. അതേസമയം, പഴയ സ്വർണം മാറ്റിയെടുക്കാൻ തടസ്സമില്ലാത്തതിനാൽ ജനങ്ങൾക്ക് ആശങ്കപ്പെടാനില്ല


Elizabeth
Next Story
Share it