Begin typing your search...

'ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും ഇനി മാലദ്വീപ് ചെയ്യില്ല'; വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ: മുഹമ്മദ് മുയിസു

ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന ഒന്നും ഇനി മാലദ്വീപ് ചെയ്യില്ല; വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ: മുഹമ്മദ് മുയിസു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം.

'ഇന്ത്യയുടെ സുരക്ഷയിൽ വീട്ടുവീഴ്‌ച ചെയ്യുന്ന ഒരു കാര്യവും മാലദ്വീപ് ചെയ്യില്ല. മാലദ്വീപ് വളരെ മൂല്യം കൽപ്പിക്കുന്ന പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്‌‌പര ബഹുമാനത്തിലും പങ്കാളിത്ത താത്‌പര്യങ്ങളിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. മറ്റ് രാജ്യങ്ങളുമായി പല മേഖലകളിലും സഹകരണം വർദ്ധിപ്പിച്ചാലും ഇന്ത്യയുടെ സുരക്ഷയെ അത് ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും'- ഒരു ഇന്ത്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുയിസു വ്യക്തമാക്കി.

ഇന്ത്യൻ സേനയെ പിൻവലിക്കാൻ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ചോദ്യത്തിനും മാലദ്വീപ് പ്രസിഡന്റ് മറുപടി നൽകി. ' ആഭ്യന്തര മുൻഗണനകൾ പരിഗണിച്ചാണ് തീരുമാനം. ഇരുവരുടെയും മുൻഗണനകളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും മാലദ്വീപിനും ഇന്ത്യയ്ക്കും ഇപ്പോൾ വ്യക്തമായ ധാരണയുണ്ട്.

മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ ചെയ്തത്'- മുയിസു പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യാസന്ദർശമെന്നും മാലദ്വീപ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ മുയിസു ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ന് കൂടിക്കാഴ്‌ച നടത്തും. മുയിസുവിന്റെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്. കഴിഞ്ഞ ജൂണിൽ നടന്ന മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലും മുയിസു പങ്കെടുത്തിരുന്നു.

WEB DESK
Next Story
Share it