Begin typing your search...

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തമിഴ്നാട്ടിൽ ബസ് പണി മുടക്ക് പ്രഖ്യാപിച്ച് ജീവനക്കാർ

ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം; തമിഴ്നാട്ടിൽ ബസ് പണി മുടക്ക് പ്രഖ്യാപിച്ച് ജീവനക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട്ടിൽ പൊങ്കൽ അവധി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകൾ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടത്തോടെയാണ് പ്രഖ്യാപനം. ദീർഘദൂര ബസുകളും ഇന്ന് രാത്രി 12 മണിക്ക് ശേഷം ഓടില്ല.

ദീർഘദൂര ബസുകളും സർവീസ് നടത്തില്ലെന്നും, ഇതിനോടകം പുറപ്പെട്ട ബസുകൾ യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാന്‍ഡുകളിൽ തുടരുമെന്നും സമരക്കാർ പറഞ്ഞു. അതേസമയം, പണിമുടക്ക് യാത്രക്കാരെ ബാധിക്കില്ലെന്നും പല യൂണിയനുകളും സർവീസ് നടത്താൻ തയാറാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. സമരക്കാർ മുന്നോട്ടു വച്ച 6 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിച്ചതാണെന്നും ബാക്കി പൊങ്കാലിന് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it