Begin typing your search...

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍ ഗന്‍ഗുലെ മൂന്നാം റാങ്ക് നേടി. 715 മാര്‍ക്കോടെയാണ് തനിഷ്‌ക ഒന്നാമതെത്തിയത്.

രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാര്‍ക്ക് ഒരേ മാര്‍ക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കര്‍ അടിസ്ഥാനത്തിലാണ് തനിഷ്‌ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ജൂലൈ 17-നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 47-ാം റാങ്ക് നേടിയ പി നന്ദിതയാണ് ആദ്യ അന്‍പതില്‍ ഇടംപിടിച്ച ഏക മലയാളി. കേരളത്തില്‍ ഒന്നാം റാങ്കും പെണ്‍കുട്ടികളില്‍ 17-ാം റാങ്കും നന്ദിതയ്ക്കാണ്.


Elizabeth
Next Story
Share it