Begin typing your search...

നീറ്റ് പരീക്ഷ ക്രമക്കേട്; സമഗ്രമായ അന്വേഷണത്തിനായി സിബിഐയോട് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ് പരീക്ഷ ക്രമക്കേട്; സമഗ്രമായ അന്വേഷണത്തിനായി  സിബിഐയോട് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്‌ക്ക് നിർദ്ദേശം. സമഗ്രമായ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഐയോട് നിർദേശിച്ചത്.നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.

മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്‍.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്‌ക്ക് എന്‍.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ യു. ജി. പുനഃപരീക്ഷകൾക്ക് മാറ്റമില്ല. 1563 വിദ്യാർഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുന്നത്.

മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്‌ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വി​ദ്യാർഥികളുടെ ഭാവി പരി​ഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ജൂൺ 25നും 27നുമിടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

WEB DESK
Next Story
Share it