Begin typing your search...

സ്വയം പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്കിടാം; പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി

സ്വയം പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്കിടാം; പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും.

എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി.

ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ) എന്നിവയ്ക്കായാണ് ആദ്യഘട്ടത്തിൽ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) വികസിപ്പിച്ചിരിക്കുന്നത്. ഉയർന്നക്ലാസുകളിലേക്ക് അടുത്ത ഘട്ടത്തിൽ റിപ്പോർട്ട് കാർഡ് തയ്യാറാക്കുമെന്നും പരാഖ് മേധാവിയും സി.ഇ.ഒ.യുമായ ഇന്ദ്രാണി ഭാദുരി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഈ റിപ്പോർട്ട്‌ കാർഡ് അതേപടിയോ പ്രാദേശികസാഹചര്യങ്ങൾക്കനുസരിച്ച് ഭേദഗതിചെയ്തോ നടപ്പാക്കാം. സമഗ്രകാർഡുകൾ ഡിജിറ്റൽകാർഡാക്കി മാറ്റുമെന്നും ഇന്ദ്രാണി അറിയിച്ചു.

അക്കാദമിക് പഠനത്തിനപ്പുറം, വിദ്യാർഥികളുടെ സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ, പ്രശ്നപരിഹാരം, വൈകാരികഘടകങ്ങൾ, സർഗാത്മക കഴിവുകൾ എന്നിവ പുതിയ പ്രോഗ്രസ് കാർഡ് സംവിധാനത്തിൽ വിലയിരുത്തപ്പെടും. വിദ്യാർഥികൾക്ക് സ്വയംവിലയിരുത്തലിന് പുതിയ കാർഡിലുള്ള സംവിധാനം ശ്രദ്ധേയമാണ്.

ഉദാഹരണത്തിന് ഒന്നാംക്ലാസ് വിദ്യാർഥിയോട് ഒരു വൃത്തംവരയ്ക്കാൻ ആവശ്യപ്പെടുന്നു. എനിക്ക് സ്വയംചെയ്യാൻ കഴിഞ്ഞു, സുഹൃത്തുക്കളുടെ സഹായംതേടി, അധ്യാപകരുടെ നിർദേശം പാലിച്ചു എന്നീ മൂന്നുപ്രസ്താവനകൾ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പ്രസ്താവനകൾക്ക് വിദ്യാർഥി ‘ഉണ്ട്, ഇല്ല, ഉറപ്പില്ല’ എന്നീ മറുപടികളിലൊന്ന് നൽകി സ്വയംമാർക്കിടാം. ഓരോ കുട്ടിക്കും സ്വന്തംപ്രകടനം മാത്രമല്ല, സഹപാഠികളെയും വിലയിരുത്താൻ കഴിയും. ഇതിലൂടെ വിദ്യാർഥികളുടെ സ്വയം അവബോധവും ആത്മാഭിമാനവും വളർത്തിയെടുക്കാനാകും.

മിഡിൽസ്റ്റേജിനായുള്ള പ്രോഗ്രസ് കാർഡിൽ വിദ്യാർഥിക്ക് ഒരുവർഷത്തേക്കുള്ള തന്റെ മെച്ചപ്പെടുത്തേണ്ട മേഖലകൾ, വികസിപ്പിക്കേണ്ട കഴിവുകൾ, ശീലങ്ങൾ എന്നിവ രേഖപ്പെടുത്താം. മാതാപിതാക്കളെ കുട്ടിയുടെ പഠനപ്രക്രിയയുടെ അവിഭാജ്യഘടകമാക്കുന്നതിലൂടെ സമഗ്രകാർഡ് വീടിനെയും സ്കൂളിനെയും ബന്ധിപ്പിക്കും.

ഗൃഹപാഠംചെയ്യാനുള്ള കഴിവ്, ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളുടെ പിന്തുടരൽ, വീട്ടിലെ പാഠ്യേതരപ്രവർത്തനങ്ങൾ, സ്‌ക്രീൻ സമയം തുടങ്ങിയവ സംബന്ധിച്ച് രക്ഷിതാക്കൾക്ക് കാർഡിൽ പൂരിപ്പിച്ചുനൽകാം.

WEB DESK
Next Story
Share it