Begin typing your search...

'വാലന്‍റൈൻസ് ഡേ'യില്‍ നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍

വാലന്‍റൈൻസ് ഡേയില്‍ നാഗാലാൻഡ് മന്ത്രിയുടെ പോസ്റ്റ് വൈറല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ന് ഫെബ്രുവരി 14, പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കപ്പെടുകയാണ്. എങ്ങും 'വാലന്‍റൈൻസ് ഡേ' നിറങ്ങളാണ് ഇന്ന് കാണാൻ സാധിക്കുക. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍റെ ആഘോഷങ്ങള്‍ പകിട്ടോടെ കാണാൻ സാധിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ 'വാലന്‍റൈൻസ് ഡേ' ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഒരു വിഭാഗം പേര്‍ക്ക് സ്വാഭാവികമായും നിരാശ അനുഭവപ്പെടാൻ സാധ്യതയുണ്ട്. പ്രണയിതാവില്ലാത്തവരെ കുറിച്ചാണ് പറയുന്നത്.

'വാലന്‍റൈൻസ് ഡേ'യില്‍ 'സിംഗിള്‍' ആയവരുടെ ദുഖമെന്ന രീതിയില്‍ സമാശ്വാസ പോസ്റ്റുകളും മീമുകളുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകവിയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

തന്‍റെ ഗൗരവത്തിലുള്ളൊരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് മന്ത്രി രസകരമായ വരികള്‍ കുറിച്ചത്. സ്വാതന്ത്ര്യമെന്നാല്‍ അതൊരു വരദാനമാണ്. അത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. അതുകൊണ്ട് തന്നെ ഈ ദിനം നമുക്ക് കൊണ്ടാടാം. സിംഗിള്‍ ആയവര്‍ വാഴ്ക- എന്നായിരുന്നു മന്ത്രി കുറിച്ചത്.

ടെംജെൻ ഇംനയാണെങ്കില്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മന്ത്രി സ്വന്തമായി ട്രോളുകള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഇത്തരം പോസ്റ്റുകള്‍ക്കെല്ലാം വലിയ രീതിയിലുള്ള ശ്രദ്ധയാണ് ലഭിക്കാറ്. ഇപ്പോള്‍ 'വാലന്‍റൈൻസ് ഡേ സ്പെഷ്യല്‍' പോസ്റ്റും ഇതുപോലെ തന്നെ കാര്യമായ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പേരാണ് രസകരമായ കമന്‍റുകളും രചര്‍ച്ചകളുമായി ട്വീറ്റില്‍ സജീവമായി നില്‍ക്കുന്നത്.

ധാരാളം പേര്‍ തങ്ങളുടേതായ അടിക്കുറിപ്പുകളോടെ ടെംജെന്‍റെ ട്വീറ്റ് റീട്വീറ്റും ചെയ്യുന്നുണ്ട്. അടിക്കുറിപ്പിലൂടെ മാത്രമല്ല ആ ഫോട്ടോയും അതിലെ ഭാവത്തിലൂടെയും കൂടിയാണ് ടെംജെൻ സ്കോര്‍ ചെയ്തത് എന്നാണ് മിക്കവരുടെയും കമന്‍റുകള്‍. ചിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അതെങ്കില്‍ പോലും അടിക്കുറിപ്പിന്‍റെ സകല അര്‍ത്ഥവും മാറിമറിഞ്ഞേനെയെന്നും ടെംജന്‍റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഹാസ്യം പ്രശംസനീയമാണെന്നും നിരവധി പേര്‍ കുറിച്ചിരിക്കുന്നു.

Elizabeth
Next Story
Share it