Begin typing your search...
ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കും
ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടർന്നേക്കുമെന്ന സൂചന നല്കി ബിജെപി. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതേസമയം അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേരാണ് ആർഎസ്എസ് നിർദ്ദേശിച്ചതെന്ന റിപ്പോർട്ടും വന്നിരുന്നു. അതേസമയം അദ്ധ്യക്ഷനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് ബിജെപി ഇതുവരെ നല്കിയിട്ടില്ല.
Next Story