Begin typing your search...

മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി അജിത് പവാറിന്‍റെ എൻസിപിയിൽ

മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി അജിത് പവാറിന്‍റെ എൻസിപിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷരൂഫ് എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നു. ചൊവ്വാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയുടെയും സാന്നിധ്യത്തിലാണ് ജാവേദ് ഷരൂഫ് കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് കൂടുമാറ്റം നടത്തിയത്.

'മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷരൂഫ് എൻസിപിയിൽ ചേർന്നു,ഞാൻ അദ്ദേഹത്തെ പൂർണ്ണഹൃദയത്തോടെ സ്വാ​ഗതം ചെയ്യുന്നു. അദ്ദേഹം പാർട്ടിയുടെ ആശയങ്ങൾ പിന്തുടർന്ന് പൊതുസേവനത്തിന് വളരെയധികം സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്ന് അജിത് പവാർ എക്സിൽ കുറിച്ചു. അതിനിടെ എൻസിപി പൂനെ സിറ്റി പ്രസിഡന്റ് ദീപക് മങ്കറിന് എംഎൽസി സ്ഥാനം നൽകാത്ത ​ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 600-ലധികം എൻസിപി പ്രവർത്തകരും ഉദ്യോ​ഗസ്ഥരും രാജിവെച്ചു. ​ഗവർണർ ക്വാട്ടയിൽ നിന്ന് പാർട്ടിക്ക് അനുവദിച്ച മൂന്ന് എംഎൽസി സീറ്റുകളിൽ ഒന്നിലേക്ക് ദീപക് മങ്കറിനെ നിയമിക്കണമെന്ന് സിറ്റി ഘടകം ആവശ്യപ്പെട്ടിരുന്നു. പക്ഷെ പാർട്ടി അതിന് തയ്യാറായില്ല.

'പാർട്ടി പ്രവർത്തകർക്ക് അജിത് പവാർ നീതി നൽകുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ദീപക് മങ്കറിന് എംഎൽസി സീറ്റ് സിഷേധിച്ചതിലൂടെ ഞങ്ങളുടെ വിശ്വാസം തകർന്നിരിക്കുന്നു'എന്ന് രാജിവച്ച ഭാരവാഹികൾ അജിത് പവാറിന് നൽകാൻ തയ്യാറാക്കിയ മെമ്മോറാണ്ടത്തിൽ പറഞ്ഞു.

WEB DESK
Next Story
Share it