Begin typing your search...

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’; കൊടും കള്ളൻ്റെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’; കൊടും കള്ളൻ്റെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സീതാമർഹിയുടെ സ്വന്തം ‘കായംകുളം കൊച്ചുണ്ണി’യാണ് മുഹമ്മദ് ഇർഫാൻ. കൊടും കള്ളൻ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബീഹാർ സീതാമർഹിയിലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ‌ഔദ്യോഗിക ബോർഡ് ഘടിപ്പിച്ച കാറിലാണ് ഇർഫാൻ കവർച്ചയ്‌ക്കെത്തിയതും. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഹോണ്ട അക്കോർഡ് കാർ ആരുടേതാണെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു. ഇർഫാന് നിരവധി ആഡംബര കാറുകളുണ്ട്.

ഇയാൾക്ക് കൊച്ചിയിലെത്താൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും പൊലീസ് ശക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയക്കാരിയാണ് ഭാര്യ എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വീടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ചതും അതീവസുരക്ഷാ മേഖലയിലെ വീട്ടിലേക്ക് അനായാസം എത്താനായതുമാണ് പൊലീസിന്റെ സംശയത്തിന് ആക്കംകൂട്ടുന്നത്. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തിവരികയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. ഇർഫാന്റെ മൊബൈൽ ഫോൺ പരിശോധനയിൽ എല്ലാം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇന്നലെ വൈകിട്ട് അഞ്ചോടെ പ്രതിയെ ജോഷിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കവ‌ർച്ചയ്ക്ക് എത്തിയതും വീടിനുള്ളിൽ കയറിയതുമെല്ലാം പ്രതി വിശദീകരിച്ചു. മഴയായതിനാൽ തെളിവെടുപ്പ് വൈകി. ഇർഫാൻ തൊട്ടടുത്ത വീട്ടിന്റെ മതിൽ ചാടിക്കടന്നാണ് ജോഷിയുടെ വീട്ടിൽ കയറിയത്. കവർച്ചാശ്രമം നടന്ന മൂന്ന് വീടുകളിൽ നിന്ന് ഒന്നും നഷ്ടപ്പെടാത്തതിനാൽ അവിടെ തെളിവെടുപ്പ് നടത്തിയില്ല. നടപടി പൂർത്തിയാക്കിയതിന് പിന്നാലെ ഇർഫാനെ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ആഭരണങ്ങൾ മുംബയിൽ വിൽക്കാനുള്ള യാത്രയ്‌ക്കിടെയാണ് ഇയാൾ കോട്ട പൊലീസിന്റെ പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധനയ്‌ക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ചിട്ട് കടന്നുപോയ ഇർഫാനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ കൊച്ചി പൊലീസ് തെരയുകയാണെന്ന ഉഡുപ്പി എസ്.പിയുടെ സന്ദേശം കോട്ട പൊലീസിന് ലഭിച്ചത്.ഇർഫാനെ പിടികൂടിയതിൽ കർണാടക പൊലീസിന് നിർണായക പങ്കുണ്ടെന്ന് എസ്. ശ്യാംസുന്ദർ പറഞ്ഞു.

സീതാമഡി ജോഗിയ ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ സംഭാവനയാണ്. തസ്കര സമ്പാദ്യത്തിലൊരു പങ്ക് നാട്ടിലെത്തുമെന്നതിനാൽ ഇർഫാൻ സീതാമഡിയിൽ പോപ്പുലറാണ്. അയൽവാസിയായ പെൺകുട്ടിക്ക് കാൻസർ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ചതോടെ ഇർഫാന്റെ ജനപ്രീതി അതുക്കും മേലെയായി. അൻപതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം ഇർഫാന്റെ സഹായത്തിൽ നടന്നിട്ടുണ്ടെന്നാണു ഗുൽഷന്റെ കണക്ക്.

പെങ്ങൾക്കു സ്ത്രീധനം നൽകാൻ പതിനായിരം രൂപ കയ്യിലില്ലാതെ ഗതികെട്ടപ്പോഴാണ് ഇർഫാൻ ആദ്യമായി കക്കാനിറങ്ങിയത്. 2010ലെ ആദ്യ മോഷണം പിടികൂടാതെ പോയതോടെ ഇർഫാന് ആത്മവിശ്വാസമായി. നാട്ടുകാരായ പത്തു പന്ത്രണ്ടു ശിഷ്യന്മാരെ കൂട്ടി തസ്കരസംഘമുണ്ടാക്കി. ഡൽഹി, മുംബൈ, പുണെ തുടങ്ങി വൻ നഗരങ്ങളിലായിരുന്നു പിന്നീടുള്ള ഓപ്പറേഷനുകൾ. ഇടയ്ക്കിടെ ആഡംബര കാറുകളിൽ വീട്ടിലെത്തിയപ്പോൾ വൻ ബിസിനസ് എന്തോ തുടങ്ങിയെന്നാണു നാട്ടുകാർ കരുതിയത്. ഗ്രാമത്തിലെ ചെറിയ വീടിനു പകരം ബംഗ്ലാവ് ഉയർന്നു.

യുപിയിലെ ഗാസിയാബാദ് കവിനഗറിലെ ബംഗ്ലാവിൽ നിന്ന് ഒന്നര കോടി രൂപ കവർന്ന കേസിലാണു പിടിവീണത്. സിസിടിവി ക്യാമറകൾ ഇർഫാനെയും ശിഷ്യരെയും ചതിച്ചു. ഇർഫാനെ തപ്പി സീതാമഡിയിലെത്തിയ യുപി പൊലീസ്, ഭാര്യ ഗുൽഷനെയും തസ്കര സംഘത്തിലെ രണ്ടു പേരെയും പൊക്കി. ഇർഫാന്റെ ബിസിനസ് രഹസ്യം അതോടെ നാട്ടിൽ പാട്ടായി. ഭാര്യയും കേസിൽ പ്രതിയായതോടെ ഇർഫാൻ പൊലീസിനു കീഴടങ്ങി. ഇർഫാനെ യഥാവിധി ചോദ്യം ചെയ്ത യുപി പൊലീസ് വിഐപി വസതികളിലെ മോഷണക്കഥകൾ കേട്ടു നടുങ്ങി.

ഡൽഹിയിലെ ഒരു ജഡ്ജിയുടെ വസതിയിൽ നിന്ന് 65 ലക്ഷം രൂപ മോഷ്ടിച്ചെന്ന ഇർഫാന്റെ മൊഴിയനുസരിച്ചാണു യുപി പൊലീസ് ജഡ്ജിയെ ചെന്നു കണ്ടത്. കേസൊന്നും വേണ്ടെന്നു പറഞ്ഞു ജഡ്ജി പൊലീസിനെ തിരിച്ചയച്ചു. കള്ളപ്പണ കേസിൽ പ്രതിയാകുമെന്ന ഭയത്തിൽ ഇർഫാനോടു ക്ഷമിച്ച സന്മനസ്സുള്ള പണക്കാർ വേറെയുമുണ്ടായി. തസ്കര ജീവിതം ഊർജിതമായി തുടരാൻ ഇർഫാനു പ്രോത്സാഹനം പകരുന്നതായിരുന്നു വിഐപി വസതികളിലെ മോഷണാനുഭവങ്ങൾ. ആഡംബര കാറുകളിൽ മോഷണ മുതലുമായി ഗമയിൽ മുങ്ങുന്ന ഇർഫാന്റെ വാഹനം തടഞ്ഞു പരിശോധിക്കാൻ സാധാരണ പൊലീസുകാർക്കും ധൈര്യമുണ്ടാകാറില്ല.

WEB DESK
Next Story
Share it