Begin typing your search...

എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം ടിഎം കൃഷ്ണയ്ക്ക് നൽകരുത് ; മദ്രാസ് ഹൈക്കോടതി

എംഎസ് സുബ്ബലക്ഷ്മി പുരസ്കാരം ടിഎം കൃഷ്ണയ്ക്ക് നൽകരുത് ; മദ്രാസ് ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടി.എം.കൃഷ്ണയ്ക്ക് സുബ്ബലക്ഷ്മി പുരസ്‌കാരം നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.എം എസ്‌ സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞു .മദ്രാസ് സംഗീത അക്കാദമിയും ദി ഹിന്ദുവും ആണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്.സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം വേണമെങ്കിൽ നൽകാം. പുരസ്‌കാരം നൽകുന്നത് സുബ്ബലക്ഷ്മിയുടെ താല്പര്യത്തിന് വിരുദ്ധമാകുമെന്ന് കോടതി വിലയിരുത്തി.സുബ്ബലക്ഷമിയോട് ബഹുമാനം ഉണ്ടെങ്കിൽ അവരുടെ പേരിൽ പുരസ്‌കാരം നൽകില്ല.സുബ്ബലക്ഷമിയുടെ കൊച്ചുമകൻ വി ശ്രീനിവാസന്‍റെ ഹർജിയിൽ ആണ് കോടതി ഉത്തരവ്

ടിഎം കൃഷ്ണയുടെ നേട്ടങ്ങളും സംഭവനകളും ആദരിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. സുബ്ബലക്ഷമിയുടെ വിമർശകൻ ആയ കൃഷ്ണയ്ക്ക് പുരസ്‌കാരം നൽകരുതെന്ന് ആയിരുന്നു ഹർജി. ആരോപണങ്ങൾ കൃഷ്ണ നിഷേധിച്ചിരുന്നു. അടുത്ത മാസം ആണ്‌ പുരസ്‌കാരം നൽകേണ്ടത്. 2005 മുതൽ പുരസ്‌കാരം നൽകുന്നുണ്ട്. ഈ വർഷം കൃഷ്ണയ്ക്ക് പ്രഖ്യിച്ചപ്പോൾ മാത്രമാണ് കുടുംബം എതിർത്തത്. സുബ്ബലക്ഷ്മിയുടെ പേരിൽ സ്മാരകങ്ങൾ നിർമിക്കരുതെന്ന് വില്പത്രത്തിൽ ഉണ്ടായിരുന്നു എന്നാണ് വാദം.

WEB DESK
Next Story
Share it