'പ്രൈംമിനിസ്റ്റർ ഒഫ് ഭാരത്'; പ്രധാനമന്ത്രിയുടെ ഇന്തൊനീഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പിലും ഭാരത്
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തി. പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് സംബിത് പാത്രയുൾപ്പെടെയുള്ള നേതാക്കൾ കുറിപ്പ് പങ്കുവച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രസിഡന്റ് ഒഫ് ഭാരത് എന്ന പേരിൽ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നിരുന്നു. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന രാഷ്ട്രത്തലവൻമാരെ ഈ മാസം ഒൻപതിന് അത്താഴ വിരുന്നിന് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പേരിൽ രാഷ്ട്രപതി ഭവനിൽ നിന്ന് നൽകിയ കത്തുകളിൽ 'പ്രസിഡന്റ് ഒഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയതോടെയാണ് വിഷയം വിവാദമായത്. പിന്നാലെയാണ് പ്രധാനമന്ത്രി ഇന്നും നാളെയും നടത്തുന്ന ഇന്തോനേഷ്യൻ പര്യടനത്തിന്റെ ഔദ്യോഗിക കുറിപ്പിലും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കിയത്. പ്രൈം മിനിസ്റ്റർ ഒഫ് ഭാരത് എന്ന പേരിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടന രേഖയും പുറത്തുവന്നതോടെ പേരുമാറ്റം അഭ്യൂഹം ശക്തമായി.