Begin typing your search...

വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും രാജ്യത്ത് ഇല്ലാതാക്കുക ലക്ഷ്യം, അതിന് മോദിയെ തോൽപ്പിക്കണം; രാഹുൽ ഗാന്ധി

വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും രാജ്യത്ത് ഇല്ലാതാക്കുക ലക്ഷ്യം, അതിന് മോദിയെ തോൽപ്പിക്കണം; രാഹുൽ ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്ത് വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസും മോദിയും രാജ്യത്ത് വിദ്വേഷം പടർത്തുന്നു. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ്. മോദിക്കെതിരേ പോരാടുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകളാണ് തന്റെ പേരിലുള്ളതെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതൊന്നും കാര്യമാക്കുന്നില്ലെന്നും രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിലാണ് താൻ താമസിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിൽ മോദി തോൽക്കണമെങ്കിൽ തെലങ്കാനയിൽ ബി.ആർ.എസും മജ്‌ലിസ് പാർട്ടിയും തോൽക്കണമെന്ന് രാഹുൽ പറഞ്ഞു.

WEB DESK
Next Story
Share it