Begin typing your search...

മൊബൈല്‍ ഫോണിനും ടി.വിക്കും  വിലകുറയും; സ്വര്‍ണ്ണത്തിനും സിഗരറ്റിനും കൂടും

മൊബൈല്‍ ഫോണിനും ടി.വിക്കും  വിലകുറയും; സ്വര്‍ണ്ണത്തിനും സിഗരറ്റിനും കൂടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക.

വില കുറയുന്നവ

ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, എഥനോൾ, ലിഥിയം അയൺ ബാറ്ററി തുടങ്ങിയവയുടെ വില കുറയും.

വില കൂടുന്നവ

സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി. അടുക്കള ഉപകരണങ്ങൾ വില കൂടും. വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും. ‌

Elizabeth
Next Story
Share it