Begin typing your search...

മിസോറമിൽ സോറം പീപ്പിൾസ് മൂവ്മെൻറിന് മുന്നേറ്റം

മിസോറമിൽ സോറം പീപ്പിൾസ് മൂവ്മെൻറിന് മുന്നേറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിസോറാം നിയമസഭ തെരഞ്ഞെടുപ്പിൽ സൊറം പീപ്പിൾസ് മൂവ്‌മെൻറ് മുന്നേറുന്നു. 26 സീറ്റുകളിലാണ് ZPM ലീഡ് ചെയ്യുന്നത്. ഇഞ്ചോടിഞ്ച് മത്സരം പ്രതീക്ഷിച്ചെങ്കിലും മിസോ നാഷണൽ ഫ്രണ്ട് 9 സീറ്റുമായി പരുങ്ങലിലാണ്. കോൺഗ്രസ് 2 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.

ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM), കോൺഗ്രസ് എന്നിവർ തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടം നടക്കുന്നത്. 13 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തി. മിസോറാമിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്. കൂടാതെ 17 സ്വതന്ത്ര സ്ഥാനാർത്ഥികളുമുണ്ട്. സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തുവന്ന വിവിധ എക്സിറ്റ് പോളുകൾ പ്രകാരം മിസോറാമിൽ പ്രതിപക്ഷം ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നത്.

WEB DESK
Next Story
Share it