Begin typing your search...

9 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കർണാടകയിൽ പ്രായപൂർത്തിയാകാത്ത 4 പേർ പിടിയിൽ

9 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കർണാടകയിൽ പ്രായപൂർത്തിയാകാത്ത 4 പേർ പിടിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലെ കലബുർഗിയിൽ ഒൻപതു വയസ്സുകാരിയെ ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടും പതിനാലും വയസ്സു പ്രായമുള്ളവരാണ് കേസിലെ പ്രതികൾ. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈൽ ഹോമിലേക്കു മാറ്റി. കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.

സ്‌കൂളിൽനിന്ന് എത്തിയ കുട്ടി വീടിനു പുറത്തുനിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അവളെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ തന്നെ അമ്മ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി നാലു പ്രതികളെയും കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം നടന്ന ഉടൻ തന്നെ അവിടെ നിന്നും ഓടിരക്ഷപ്പെട്ട അഞ്ചാമനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

WEB DESK
Next Story
Share it