Begin typing your search...

പ്രതിപക്ഷ പാർട്ടികളുടെ യോഗം ; ശരത് പവാർ ഇല്ലാതെ ആദ്യ ദിനം, സുപ്രിയ പങ്കെടുക്കും

പ്രതിപക്ഷ പാർട്ടികളുടെ യോഗം ; ശരത് പവാർ ഇല്ലാതെ ആദ്യ ദിനം, സുപ്രിയ പങ്കെടുക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ സമ്മേളനത്തിൽ എന്‍സിപി നേതാവ് ശരദ് പവാർ പങ്കെടുക്കില്ല. യോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എൻസിപിയുടെ വർക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമ്മേളനത്തിനെത്തും. അതേസമയം സമ്മേളനത്തിന്റെ രണ്ടാം ദിനം പവാർ പങ്കെടുക്കുമെന്നാണ് വിവരം. നാളെ 11ന് ആണ് സമ്മേളനത്തിന്റെ പ്രധാന ചർച്ച.

2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപായി പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് ശരദ് പവാർ. ജൂൺ 23ന് പട്നയിൽ നടന്ന സമ്മേനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിൽ 24 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. നിയമസഭാ പോരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് ഭരണം പിടിച്ച കർണാടകയിലാണ്, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുന്നത്.

ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ആതിഥ്യം വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിമാരായ മമത ബാനർജി (ബംഗാൾ), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), നിതീഷ് കുമാർ (ബിഹാർ), ഹേമന്ദ് സോറൻ (ജാർഖണ്ഡ്), പാർട്ടി നേതാക്കളായ ശരദ് പവാർ (എൻസിപി), സീതാറാം യച്ചൂരി (സിപിഎം), ലാലു പ്രസാദ് യാദവ് (ആർജെഡി), ഡി.രാജ (സിപിഐ) പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം), പി.ജെ.ജോസഫ് (കേരള കോൺഗ്രസ് ജെ), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്) എന്നിവരും പങ്കെടുക്കും.അടക്കമുള്ളവർ പങ്കെടുക്കും. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പങ്കാളിത്തത്തിനും വഴിയൊരുങ്ങിയിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരും പങ്കെടുക്കും. അതേസമയം കെ. ചന്ദ്രശേഖർ റാവു, ജഗൻ മോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡു, നവീൻ പട്നായിക് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തേക്കില്ല

WEB DESK
Next Story
Share it