Begin typing your search...

സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം; മേധാ പട്‍കര്‍ കസ്റ്റഡിയില്‍

സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം; മേധാ പട്‍കര്‍ കസ്റ്റഡിയില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയിൽ നിരാഹാര സമരം നടത്തിയ മേധാപട്‍കര്‍ കസ്റ്റഡിയിൽ. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു നിരാഹാര സമരം നടത്തിയത്. ഡൽഹി ഗുലാബ് വാതികയിൽ പ്രതിഷേധിച്ച മേധയെ ഡൽഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

സോനം വാങ്ചുകിനേയും പ്രവർത്തകരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം. ലഡാക്കിന് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, ലഡാക്കിന്‍റെ പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സോനം വാങ് ചുക് പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ലെ- ഡൽഹി ക്ലൈമറ്റ് മാർച്ചിൽ 120 പേരടങ്ങുന്ന അംഗസംഘം അദ്ദേഹത്തെ അനുഗമിച്ചു.നാലു സംസ്ഥാനങ്ങളിലായി ആയിരത്തിലധികം കിലോമീറ്ററുകൾ കാൽനടയായി വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർച്ച് മുന്നേറി.

ഇന്ന് ഡൽഹി ഗാന്ധി സ്മൃതി പണ്ഡപത്തിൽ മാർച്ച് സമാപിക്കാൻ ഇരിക്കെയാണ് ഡൽഹി ഹരിയാന അതിർത്തിയിൽ നിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളർ വിമർശനം ഉയർത്തിയിരുന്നു.

WEB DESK
Next Story
Share it