Begin typing your search...

ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി മായാവതി

ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി മായാവതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സഹോദര പുത്രന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ആകാശ് ആനന്ദിനെ പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതായും മായാവതി അറിയിച്ചു. ബിഎസ്പിയില്‍ തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു.

ആകാശ് ആനന്ദിന് പക്വതയില്ലെന്നാണ് മായാവതി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചത്. പക്വത വരും വരെ എല്ലാ പദവികളില്‍ നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നു എന്നാണ് മായാവതിയുടെ കുറിപ്പ്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്. ബിജെപി സര്‍ക്കാരിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി താരതമ്യം ചെയ്തുള്ള ആകാശ് ആനന്ദിന്റെ പോസ്റ്റ് അടുത്തിടെ വിവാദമായിരുന്നു. മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ പുത്രനാണ് 29കാരനായ ആകാശ് ആനന്ദ്.

WEB DESK
Next Story
Share it