Begin typing your search...

പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ; സ്റ്റേഷനിലെത്തി കീഴടങ്ങി

പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ  ലളിത് ഝാ അറസ്റ്റിൽ; സ്റ്റേഷനിലെത്തി കീഴടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാർലമെന്റിനുള്ളിൽ അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലളിതിനെ ഡൽഹിയിൽനിന്ന് 125 കി.മീ അകലെ നീംറാന എന്ന സ്ഥലത്താണ് അവസാനം കണ്ടതെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു.

ലളിത് ഝായുടെ നിർദേശ പ്രകാരമാണ് പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികദിനമായ ഡിസംബർ 13ന് അക്രമം നടത്താൻ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പാർലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.

കൊൽക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്റെ ആശയങ്ങൾ ആകൃഷ്ടനാണ് ലളിത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിക്കാനുള്ള എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനു മുൻപ് ലളിതും മറ്റുള്ളവരും വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ആറു പേരും പാർലമെന്റിനുള്ളിൽ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടു പേർക്കു മാത്രമാണ് പാസ് ലഭിച്ചത്.

WEB DESK
Next Story
Share it