Begin typing your search...

മദ്യനയ അഴിമതി:സിസോദിയയെ ചോദ്യം ചെയ്യും, സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

മദ്യനയ അഴിമതി:സിസോദിയയെ ചോദ്യം ചെയ്യും, സിബിഐ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദ്യംചെയ്യലിന് സിബിഐക്ക് മുന്‍പില്‍ ഹാജരാകും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തുന്നത്. ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദൈവം സിസോദിയക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഇത് രണ്ടാം തവണയാണ് സിബിഐ സിസോദിയയെ ചോദ്യം ചെയ്യുന്നത്. ഒരാഴ്ചകൂടി സമയം വേണമെന്ന സിസോദിയയുടെ ആവശ്യം നേരത്തെ സിബിഐ അംഗീകരിച്ചിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. തന്നെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് അറിയാമെന്നും, അതുകൊണ്ട് ബജറ്റ് നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടിയതെന്നും സിസോദിയ പറഞ്ഞിരുന്നു.

Elizabeth
Next Story
Share it