Begin typing your search...

ഹിമാചലില്‍ തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് ആവശ്യവുമായി ടൂറിസം സംരംഭകര്‍

ഹിമാചലില്‍ തിരഞ്ഞെടുപ്പ് നേരത്തെ വേണമെന്ന് ആവശ്യവുമായി ടൂറിസം സംരംഭകര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്‌സഭ തിരഞ്ഞെടുപ്പ് നിശ്ചയിച്ചതിലും നേരത്തെ ഹിമാചല്‍ പ്രദേശില്‍ നടത്തുന്നത് പരിഗണിക്കണമെന്ന ആവശ്യവുമായി മണാലിയിലെ ടൂറിസം സംരംഭകര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ദീര്‍ഘകാലം ഉണ്ടായാല്‍ അത് ടൂറിസം മേഖലയെ തകര്‍ക്കുമെന്ന് ഇവരുടെ വാദം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എഴുതിയ കത്തിലാണ് ഹിമാചല്‍ പ്രദേശ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മണാലി ഘടകം ഈ ആവശ്യം ഉയര്‍ത്തിയത്. നിലവില്‍ തീരുമാനിച്ച തിയ്യതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അത്രയും കാലം പ്രചാരണ പരിപാടികളും മറ്റും സംസ്ഥാനത്തുണ്ടാകും. തിരഞ്ഞെടുപ്പിന്റെ ബഹളങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടാല്‍ അത് മണാലിയില്‍ നിന്നും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും സഞ്ചാരികളെ അകറ്റുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഹിമാചല്‍ പ്രദേശില്‍ നാല് ലോക്‌സഭ സീറ്റുകളാണുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂണ്‍ ഒന്നിനാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള രണ്ടര മാസക്കാലം ഹിമാചല്‍ തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും.

വാശിയേറിയ മത്സരമായതിനാല്‍ ഈ കാലയളവില്‍ നിരന്തരം പ്രചാരണ പരിപാടികളും റാലികളും പൊതുയോഗങ്ങളും സംസ്ഥാനത്തുണ്ടാവും. ഇത് മണാലിയുള്‍പ്പടെയുള്ള ടൂറിസ്റ്റ് നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സീസണ്‍ കൂടിയാണ്. ഇത് വലിയ ഗതാഗത കുരുക്കള്‍ക്കും മറ്റും കാരണമാകും.

മണാലിയുള്‍പ്പടെയുള്ള ഹിമാചല്‍ നഗരങ്ങള്‍ ഇത്തരത്തില്‍ രണ്ടരമാസക്കാലം തിരഞ്ഞെടുപ്പ് പരിപാടികള്‍ നടന്നാല്‍ സഞ്ചാരികള്‍ വരില്ലെന്ന ആശങ്കയാണ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഉയര്‍ത്തുന്നത്. വിനോദസഞ്ചാരം നട്ടെല്ലായ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആദ്യ ഘട്ടങ്ങളില്‍ ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നും കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും തകര്‍ന്നുപോയ ഹിമാചലിലെ വിനോദസഞ്ചാര മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഈ സാഹചര്യത്തില്‍ ദീര്‍ഘകാലം നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടി ഇതിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

WEB DESK
Next Story
Share it