Begin typing your search...
ലൈംഗികാതിക്രമം; വിമാന യാത്രയിൽ വിൻഡോ സൈഡിലിരുന്ന യുവതിയെ ഉപദ്രവിച്ച 43കാരൻ അറസ്റ്റിൽ
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രക്കാരിയെ ഉപദ്രവിച്ചതിന് അറസ്റ്റിൽ. ഡൽഹി - ചെന്നൈ ഫ്ലൈറ്റിലാണ് സംഭവമുണ്ടായത്. 43കാരനായ രാജേഷ് ശർമയാണ് അറസ്റ്റിലായത്. വിൻഡോ സൈഡിൽ ഉറങ്ങുകയായിരുന്ന യുവതിയെ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരൻ മോശമായി സ്പർശിച്ചു എന്നാണ് കേസ്.
വൈകുന്നേരം 4.30 ന് വിമാനം ചെന്നൈയിൽ ഇറങ്ങിയ ശേഷം, യുവതി വിമാന കമ്പനിയുടെ ജീവനക്കാരനോട് സംഭവം പറഞ്ഞു. തുടർന്ന് മീനമ്പാക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ രാജേഷ് ശർമയെ അറസ്റ്റ് ചെയ്തു.
രാജസ്ഥാൻ സ്വദേശിയായ ശർമ ഏറെക്കാലമായി ചെന്നൈയിലാണ് താമസമെന്ന് മീനമ്പാക്കം പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം ഇൻഡിഗോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Next Story