Begin typing your search...

'മുസ്ലിം വോട്ട് നേടാൻ മമതാ ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു ' ; ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

മുസ്ലിം വോട്ട് നേടാൻ മമതാ ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു  ; ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.മുസ്‌ലിങ്ങളുടെ വോട്ട് നേടാൻ മമത ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വോട്ട് ജിഹാദിന് ആഹ്വാനം ചെയ്‌തെന്നും, അയോധ്യ ക്ഷേത്രേതിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നും മോദി ആരോപിച്ചു. അതേസമയം ബംഗാളിലും പ്രധാനമന്ത്രി സിഎഎ വിഷയം ഉന്നയിച്ചു. 300 പേർക്ക് പൗരത്വം നൽകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി കുറ്റപ്പെടുത്തി. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷേദ്പുരിലെ റാലിയിൽ സംസാരിക്കവെ മോദി ചോദിച്ചു.

കൊവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നത്. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണ്.

ഇത് തന്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹം. അച്ഛൻ പഠിച്ച അതേ സ്കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് എന്റെ അച്ഛന്റെ സ്കൂളാണെന്ന് പറയില്ല, അതേസമയം, ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാർട്ടികളിൽനിന്ന് ജാ‍ർഖണ്ഡിനെ രക്ഷിക്കണമെന്ന് മോദി പറഞ്ഞു.

WEB DESK
Next Story
Share it