Begin typing your search...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുരുഷ അധ്യപകൻ പൂക്കൾ വാങ്ങാൻ നിർബന്ധിക്കുന്നത് ലൈംഗികാതിക്രമം; സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പുരുഷ അധ്യപകൻ പൂക്കൾ വാങ്ങാൻ നിർബന്ധിക്കുന്നത് ലൈംഗികാതിക്രമം; സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒരു പുരുഷ അധ്യാപകൻ പൂക്കൾ സമ്മാനിക്കുകയും ക്ലാസ് മുറിയിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അത് സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് തുല്യമാണെന്ന് സുപ്രീം കോടതി.

ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ വി വിശ്വനാഥൻ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അതേസമയം കുട്ടിയെ ഉപയോഗിച്ച് അധ്യാപകരുടെ സൽപേരിന് കളങ്കം വരുത്താനുള്ള നീക്കം തടയുന്നതിന് വ്യക്തമായ മാർഗ നിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ തെളിവുകൾ കൃത്യമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.

സമാന വിഷയത്തിൽ മദ്രാസ് ഹൈക്കോടതി മൂന്ന് വർഷം ശിക്ഷിച്ച അധ്യാപകനെ വെറുതെ വിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസിൽ വിദ്യാർത്ഥിയും സാക്ഷികളും നൽകിയ തെളിവുകളിൽ പൊരുത്തക്കേടുള്ളതായി കോടതി കണ്ടെത്തിയിരുന്നു.

WEB DESK
Next Story
Share it