തെലങ്കാനയിലെ മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമാ എം.എ ഖാൻ പാർട്ടി വിട്ടു
ഗുലാംനബി ആസാദിന് പിന്നാലെ തെലങ്കാനയിലെ മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമാ എം.എ ഖാൻ കോൺഗ്രസ് വിട്ടു. പാർട്ടിയെ നശിപ്പിച്ചത് രാഹുൽ ഗാന്ധിയാണെന്ന് ഖാൻ കുറ്റപ്പെടുത്തി.
മുതിർന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് രാഹുലിന് അറിയില്ല. കോൺഗ്രസ് തകരാൻ തുടങ്ങിയത് രാഹുൽ ഗാന്ധി പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനായതിന് പിന്നാലെയാണ്. രാഹുലിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചതെന്നും ഖാൻ വിമർശിച്ചു.
രാഹുലിന്റെ പ്രവർത്തനം കാരണം പതിറ്റാണ്ടുകളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച മുതിർന്ന നേതാക്കളും ഇപ്പോൾ പാർട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കാണ് ഖാൻ രാജിക്കത്ത് നൽകിയിരിക്കുന്നത്.
നേരത്തെ മുതിർന്ന നേതാവ് ആനന്ദ് ശർമ്മ, ഹിമാചൽ പ്രദേശ് പാർട്ടി പദവി രാജിവച്ചിരുന്നു. മേയ് മാസത്തിൽ കപിൽ സിബൽ, സുനിൽ ജാഖർ തുടങ്ങിയവരും പാർട്ടി വിട്ടിരുന്നു.