Begin typing your search...

പാളത്തില്‍ ഗ്യാസ് സിലിണ്ടർ: കണ്ടെത്തിയത് ലോക്കോപൈലറ്റ്, അന്വേഷണം ആരംഭിച്ചു

പാളത്തില്‍ ഗ്യാസ് സിലിണ്ടർ: കണ്ടെത്തിയത് ലോക്കോപൈലറ്റ്, അന്വേഷണം ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തർപ്രദേശിലെ പ്രേംപുര്‍ റെയിൽവേ സ്റ്റേഷന് സമീപം പാളത്തില്‍ ​ലോക്കോ പൈലറ്റ് ഗ്യാസ് സിലിണ്ടർ കണ്ടെത്തി. കാൺപുരിൽനിന്നും പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്നു ചരക്കുതീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ​ഗ്യാസ് സിലിണ്ടർ കണ്ടത്. സംഭവത്തിൽ, റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ 5.50-നാണ് സംഭവം. ട്രാക്കിൽ ​ഗ്യാസ് സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോ​ഗിച്ച് തീവണ്ടി നിർത്തുകയായിരുന്നു. തുടർന്ന്, റെയിൽവേ അധികൃതർ സ്ഥലത്തെത്തി സിലിണ്ടർ നീക്കം ചെയ്തു. അഞ്ച് ലിറ്റർ കാലിയായ സിലിണ്ടറാണ് ട്രാക്കിൽനിന്നും കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്.

നേരത്തെ, പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസിനു മുന്നിലും ഇതേ രീതിയിലുള്ള അട്ടിമറിശ്രമമുണ്ടായിരുന്നു. പ്രയാഗ്‌രാജിൽനിന്ന് ഹരിയാണയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപുരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോൾ പാളത്തിൽ ഒരു ഗ്യാസ് സിലിണ്ടർ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് അന്ന് ഒഴിവായത്.

WEB DESK
Next Story
Share it